സ്വര്‍ണവും പ്ലാറ്റിനവും ഉള്‍പ്പെടുത്തിയ കുപ്പി , ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

സ്വര്‍ണവും പ്ലാറ്റിനവും ഉള്‍പ്പെടുത്തിയ കുപ്പി , ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മ്മിച്ചതാണ് വോഡ്കയുടെ കുപ്പി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.