വിജയ് യേശുദാസ് ആലപിച്ച ‘ശിക്കാരി ശംഭു’വിലെ രണ്ടാമത്തെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

വിജയ് യേശുദാസ് ആലപിച്ച ‘ശിക്കാരി ശംഭു’വിലെ രണ്ടാമത്തെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ഈ മാസം തീയേറ്ററുകളില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ശിക്കാരി ശംഭു’വിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘കാണാച്ചെമ്പകപ്പൂ’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ശ്രീജിത്ത് ഇടവന ഈണം പകര്‍ന്നിരിക്കുന്നു.

സുഗീത് സംവിധാനം നിര്‍വഹിച്ച ‘ശിക്കാരി ശംഭു’വില്‍ കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോന്‍സാ, ഹരീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്ര സംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് ‘ശിക്കാരി ശംഭു’ നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.

‘കാണാച്ചെമ്പകപ്പൂ’ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=3kdXFso-Ze4

Leave a Reply

Your email address will not be published.