ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ; കാരണം കൗമാരക്കാരികളായ രോഗികളോട് ഇങ്ങനെ പെരുമാറിയതിനാല്‍

ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ; കാരണം കൗമാരക്കാരികളായ രോഗികളോട് ഇങ്ങനെ പെരുമാറിയതിനാല്‍

വാഷിങ്ടണ്‍: കൗമാരക്കാരികളായ രോഗികളോട് മോശമായി പെരുമാറിയതിന് ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ്. യു.എസിലാണ് ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ കൗമാരക്കാരികളായ രണ്ട് രോഗികളെ തലോടിയ 40 കാരനായ അരുണ്‍ അഗര്‍വാളിന് പത്തുമാസം തടവുശിക്ഷ വിധിച്ചത്.

ഒഹിയോയിലെ ഡെയ്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അഗര്‍വാള്‍ ചികിത്സയ്ക്കിടെയാണ് രോഗികളോട് മോശമായി പെരുമാറിയത്. അരുണിനെതിരെ കേസെടുത്തതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിക്കവെയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം ആശുപത്രി അധികൃതര്‍ ഈ സംഭവം പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. എന്നാല്‍ ഇയാളെ ഇന്ത്യയിലേക്കു നാടുകടത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.