അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു ; ഫലിച്ചില്ലെങ്കില്‍ പണം തിരികെ കിട്ടും

അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു ; ഫലിച്ചില്ലെങ്കില്‍ പണം തിരികെ കിട്ടും

അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടു പിടിച്ചതായി കമ്പനിയുടെ അവകാശവാദം. കണ്ണിന്റെ കാഴ്ച പടലമായ റെറ്റിന നശിക്കുന്ന അന്ധത വരുത്തുന്ന അപൂര്‍വ പാരമ്പര്യ രോഗം തടയുകയും കാഴ്ച ലഭിക്കുകയും ചെയ്യുന്ന മരുന്നാണ് ഇവര്‍ കണ്ടുപിടിച്ചത്. പക്ഷേ അഞ്ചു കോടി രൂപയാണ് ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന്റെ വില. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സിന്റെ ലക്ഷ്വര്‍നയാണ് സംഭവം.

രോഗിക്ക് ആദ്യ ഡോസ് കൊണ്ടു തന്നെ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. ജീന്‍ തെറാപ്പി വഴിയാണ് പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മിച്ചത്. 18 വയസിനു മുമ്ബായി തന്നെ കാഴ്ച നശിപ്പിക്കും. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ്. രോഗം മാറിയില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും കമ്ബനി വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published.