നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം. കുഞ്ഞു പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലും കുഞ്ഞിനു നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പ്രതികരിച്ച നിരവധിപേര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തുടര്‍ന്നു നടത്തിയ അന്വേഷത്തില്‍ കുറ്റക്കാരായ നഴ്‌സുമാരെ കണ്ടെത്തുകയും ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും, ആരോഗ്യമേഖലയിലെ മറ്റു വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ കുഞ്ഞിനെ ഉപദ്രവിച്ചു കൊണ്ട് ചിരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Leave a Reply

Your email address will not be published.