നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ പീഡനക്കേസില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. തൃക്കൊടിത്താനം പൊലീസാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടൗണ്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. കൂടാതെ ഉണ്ണി മുകുന്ദനെ ഒന്നാം പ്രതിയായും, നിര്‍മ്മാതാവ് രാജന്‍ സക്കറിയ, വാര്‍ത്ത പ്രസിദ്ധീകരിച്ച എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളായും പൊലീസ് കേസെടുത്തു.

അതേസമയം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭീഷണിയുള്ളതിനാലാണ് പരാതിക്കാരിക്ക് കോടതിയിലെത്താന്‍ കഴിയാത്തതെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ പരാതിക്കാര്‍ക്കും പൊലീസ് സംരക്ഷണം നല്‍കുക പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. 27ന് കേസ് വീണ്ടും പരിഗണിക്കുമ്‌ബോള്‍ പരാതിക്കാരി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.