ദില്ലിയില്‍ വാഹന അപകടം; നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു

ദില്ലിയില്‍ വാഹന അപകടം; നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു

ദില്ലി: ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടത്തില്‍ നാല് ഭാരോദ്വഹന താരങ്ങള്‍ മരിച്ചു. ദില്ലി, ചണ്ഡിഗഢ് പാതയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്.

ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. മോസ്‌കോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന് ഭാരോദ്വഹന മത്സരത്തില്‍ ലോക ചാമ്പ്യനായ സാക്ഷം യാദവിനെയും ബാലി എന്ന താരത്തെയുമാണ് പരുക്കളോട് ദില്ലി മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹരിഷ്. ടിങ്കു, സുരാജ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച നാലമത്തെ താരത്തെ ഇതുവരെ പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദില്ലിയില്‍ നിന്നും പാനിപ്പത്തിലേക്ക് സഞ്ചരിക്കുന്നതിലിടക്കാണ് താരങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടത്. സിഫ്റ്റ് ഡിസൈറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ അലിപൂരിന് സമീപമാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.