ഒടിയന്‍ ലുക്കില്‍ സൂപ്പര്‍ സ്റ്റാര്‍, ഒപ്പം പ്രണവ് മോഹന്‍ലാലും; വൈറലായി ചിത്രം

ഒടിയന്‍ ലുക്കില്‍ സൂപ്പര്‍ സ്റ്റാര്‍, ഒപ്പം പ്രണവ് മോഹന്‍ലാലും; വൈറലായി ചിത്രം

ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റത്തിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ മറ്റൊരു ചിത്രം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാലും മകന്‍ പ്രണവും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ഇതിന് മുന്‍പും മോഹന്‍ലാലും പ്രണവും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ ഒടിയന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ചിത്രം ആദിയെ സംബന്ധിച്ചും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published.