കാമുകനും കാമുകിയ്ക്കും മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം : പിന്നീട് ഇവരുടെ ജീവിതത്തില്‍ നടന്നത് ആരെയും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

കാമുകനും കാമുകിയ്ക്കും മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം : പിന്നീട് ഇവരുടെ ജീവിതത്തില്‍ നടന്നത് ആരെയും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ജോസഫിനും കാമുകി കാത്തി അച്ചിസണിനും ഒരേസമയത്താണ് മറ്റൊരു യുവതിയോട് പ്രണയം തോന്നിയത്. ക്ലെയര്‍ വെര്‍ഡ്യൂണെന്ന യുവതി ഇരുവരുടെയും മനസ്സ് കീഴടക്കി. തങ്ങളുടെ ഹൃദയം കവര്‍ന്ന ആ പെണ്‍കുട്ടിയെ കൈവിടാന്‍ ജോസഫിനും കാത്തിക്കും മനസ്സുവന്നില്ല. അവര്‍ അവളെക്കൂടി ജീവിതത്തിലേക്ക് കൂട്ടി. വളരെ ആരോഗ്യകരമായ ബന്ധമാണ് തങ്ങളുടേതെന്ന് ജോസഫ് പറയുന്നു.

ക്രിസ്മസിനും പുതുവര്‍ഷത്തിനും വലന്റൈന്‍സ് ദിനത്തിലുമൊക്കെ തന്റെ പോക്കറ്റില്‍നിന്ന് സമ്മാനങ്ങള്‍ക്കായി ചെലവിടുന്ന തുക ഇരട്ടിച്ചതൊഴിച്ചാല്‍, ബാക്കിയെല്ലാം ആനന്ദകരമാണെന്നാണ് ജോസഫിന്റെ അഭിപ്രായം. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ജോസഫും കാത്തിയും പ്രണയത്തിലായത്. അവരുടെ ഡേറ്റിങ് മുന്നോട്ടുപോകവെ, ഒരുദിവസം ഇരുവരും ക്ലെയറിനെ കണ്ടു. ജോസഫിനും കാത്തിക്കും ഒരേസമയം ക്ലെയറിനോട് പ്രണയം തോന്നി.

അവരത് പരസ്പരം പറഞ്ഞു. പിന്നീട്, ക്ലെയറിനോടും.

തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ത്രികോണ പ്രണയത്തിന് ക്ലെയറിനും സമ്മതം. എട്ടുമാസമായി കാമുകനും കാമുകിമാരും സ്വസ്ഥമായി ജീവിക്കുന്നു. നോര്‍ത്ത് യോര്‍ക്‌സിലെ ജോസഫിന്റെ വീട്ടില്‍ അവര്‍ മൂവരും ഒരുമിച്ചാണ്. ജോസഫും കാത്തിയും ക്ലെയറും.

ജോസഫിനോടുള്ളതുപോലെ, കാത്തിയും ക്ലെയറും അനുരാഗത്തില്‍. ഒരു കട്ടിലില്‍ അവര്‍ മൂവരും അന്തിയുറങ്ങുന്നു. സ്‌നേഹം പങ്കുവെക്കുന്നു. ലീഡ്‌സ് സര്‍വകലാശാലയിലെ ഫിസിക്‌സ് വിദ്യാര്‍ത്ഥികളാണ് മൂവരും.

ജീവിതത്തിലെ ചെലവ് അവര്‍ മൂവരും പങ്കുവെക്കുന്നു.

ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രാവിലെ നേരത്തെ ഉണര്‍ന്ന് പോകുകയോ മറ്റെന്തെങ്കിലും അടിയന്തര ജോലിയുണ്ടെങ്കിലോ മാത്രമേ മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകാറുള്ളൂവെന്ന് ക്ലെയര്‍ പറഞ്ഞു. ജോലികള്‍ പങ്കുവെച്ചും പരസ്പരം സഹായിച്ചും ഈ മൂവര്‍ കുടുംബം മുന്നോട്ടുപോവുകയാണ്. കാമുകനെ പങ്കുവെയ്‌ക്കേണ്ടിവരുന്നുവെന്ന അസൂയയോ നിരാശയോ തങ്ങളുടെ ബന്ധത്തിലില്ലെന്ന് കാത്തിയും ക്ലെയറും പറയുന്നു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദമെന്നാണ് ക്ലെയര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരു പങ്കാളിയെന്നതിനെക്കാള്‍ ആസ്വാദ്യകരമാണ് ഒന്നിലേറെ പങ്കാളികള്‍ ഉണ്ടായിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published.