പാഞ്ഞെത്തിയ ദുരന്തം : വാഹനാപകടത്തില്‍ മൂന്നു വിദ്യര്‍ത്ഥികള്‍ മരിച്ചു

പാഞ്ഞെത്തിയ ദുരന്തം : വാഹനാപകടത്തില്‍ മൂന്നു വിദ്യര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം. ചില വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. നാട്ടുകാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒന്‍പതുമണിയോടെയായിരുന്നു അപകടം. ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.

മണിമൂളി സികെഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

കര്‍ണാടകയില്‍ നിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.