അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ്: ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്‌: അനാരോഗ്യം പിടിപ്പെട്ട ആരോഗ്യ വകുപ്പ് ഹക്കീം കുന്നില്‍ – എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ആരോഗ്യമേഖലയാകെ അനാരോഗ്യത്തിന്‍ ആക്കി എന്നും, യു.ഡി.എഫ് ഗവ. കാലത്ത് കൊണ്ട് വന്ന കാരുണ്യാ, സുകൃതം, താലോലം’ ആരോഗ്യകിരണം തുടങ്ങിയ സൗജന്യ ചികിത്സാ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ജീവനക്കാരെ രാഷ്ട്രിയ പകപോക്കലിന്റ ഭാഗമായി തലങ്ങും, വിലങ്ങും സ്ഥലം മാറ്റി ദ്രോഹിക്കുന്ന ഒരേ ഒരു ജോലിയാണ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരും ഭരണകര്‍ത്താക്കളും നടത്തി വരുന്നത്.

സാധാരണക്കാരുടെ സൗജന്യ ചികിത്സാ നിര്‍ത്തല്‍ ചെയ്ത് വകുപ്പ് മന്ത്രിയുടെയും, കുടുംബത്തിന്റെയും ചികിത്സയുടെയും പേരില്‍ ലക്ഷങ്ങള്‍ തട്ടി എടുക്കുന്ന നിക്കങ്ങള്‍ ആണ് നടന്ന് വരുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ നടത്തിയ ജില്ലാ മെഡിക്കന്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.പി.കുഞ്ഞിമൊയ്തിന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.ജയപ്രകാശ് സ്വാഗതവും, സി.കെ.അരുണ്‍ കുമാര്‍ നന്ദിയും, പി.വി.രമേശന്‍, വി.ദാമോധരന്‍, സുരേഷ് പെരിയങ്ങാനം, അഷറഫ് ഇരിവേരി, എ.ഷംനാദ്, കെ.സി സുജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.മിനാകുമാരി, എ.വി.രാജന്‍, ഒ.ടി.സല്‍മത്ത്, ഇ.വത്സലാ, എം. ശ്രീനിവാസന്‍, കെ. അസ്മാ ജയപ്രകാശ് ആചാര്യ, വി.ടി.പി.രാജേഷ്, ബ്രിജേഷ് പൈ നി, വി. കുഞ്ഞികൃഷ്ണന്‍, എം.വി.നികേഷ്, കെ.രാജേഷ്, ജഗദീശന്‍ നായര്‍ ‘എം’ സുജയന്‍, റെനില്‍ സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published.