സംഘനൃത്തം മധുര പ്രതികാരമായി ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ എ ഗ്രേഡ് നേടി

സംഘനൃത്തം മധുര പ്രതികാരമായി ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ എ ഗ്രേഡ് നേടി

കാസറഗോഡ്: ജില്ലാ കലോല്‍സവത്തില്‍ നേരിട്ട കടുത്ത പരിഹാസത്തിലും, അപമാനത്തിലും തളരാതെ ലോകായുക്തയുടെ അപ്പീലുമായി വര്‍ദ്ധിത വീര്യത്തോടെ സംഘനൃത്ത മത്സരത്തിനെത്തിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനിത് മധുര പ്രതികാരം.

സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ മത്സരത്തില്‍ ജനങ്ങളുടെ കോടതി ഒന്നടങ്കം ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ വിധി നിര്‍ണ്ണയത്തില്‍ തഴയപ്പെട്ട്, അപമാനിതരായ് പിഞ്ചുമനസുകള്‍ വേദനിച്ചപ്പോള്‍, ധൈര്യപൂര്‍വ്വം ലോകായുക്തയുടെ കാരുണ്യത്താല്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ജന.ജെ.നായരും സംഘവുമടങ്ങുന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്ത ടീമിന് ഒരാഗ്രഹമെ ഉണ്ടായിരുന്നുള്ളു, നല്ല പ്രകടനത്തിന് അര്‍ഹമായ അംഗീകാരം കിട്ടണം.

മിന്നുന്ന പ്രകടനത്തോടെ അത് സഫലമാക്കിയ സന്തോഷത്തിലാണ് അഞ്ജന.ജെ.നായരും സംഘവും. ജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കി നേടിയ ഈ എ ഗ്രേഡിന് കണ്ണീരിന്റെയും കഠിനമായ പരിശീലനത്തിന്റെയും, അധ്യാപകരുടെയും, മാതാപിതാക്കളുടെയും പ്രാര്‍ത്ഥനയുടെയും വിലയുണ്ടെന്ന് വിതുമ്പലോടെ സംഘാംഗങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു.

Leave a Reply

Your email address will not be published.