വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ സൗജന്യ സേവനവുമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ജീവനക്കാര്‍ ശ്രദ്ദേയരാകുന്നു. പ്രായത്തെയും ശാരീരിക അസ്വസ്തതകളെയും മറന്ന് അറുപതോളം പേരാണ് ഊര്‍ജ്ജസ്വലമായി സന്നദ്ധ സേവകരായുളളത്. ഒരു ദിവസം പതിനാറ് പേരാണ് ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കുടിവെളള വിതരണം മാത്രമായിരുന്നു ഇവര്‍ നടത്തിയിരുന്നത്.

എന്നാല്‍ ഈ വര്‍ഷം പൂപ്പൊലിയില്‍ എല്ലാ സേവനങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. പൂപ്പൊലിയുടെ സ്റ്റേജ് ജോലികള്‍, ഊട്ടുപുരയിലെ കാര്യങ്ങള്‍, സെക്യൂരിറ്റി തുടങ്ങിയ എല്ലാ മേഖലയിലും ഇവരുടെ കൈകള്‍ ഉണ്‍ണ്ട്. കൂടാതെ പൂപ്പൊലിയെക്കുറിച്ചുളള പബ്ലിസിറ്റിക്കായി മറ്റു ജില്ലകളിലും പോകുന്നുണ്ട്. സ്‌ക്കൂളുകളില്‍ പൂപ്പൊലിയുടെ പ്രചരണാര്‍ത്ഥം സെമിനാറുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ പൂറത്തു നിന്നും വിളിക്കുകയായിരുന്നു പതിവ്. ഇത്തവണ ആ ജോലിയും ഇവര്‍ ഏറ്റെടുത്തു. രാത്രിയും പകലും ഒരുപോലെ പൂപ്പൊലി മേളയില്‍ നിറസാന്നിദ്ധ്യമാണ് ഇവര്‍. മുപ്പത്തിരണ്ട് വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തോടുളള കടമയും സ്‌നേഹവുമാണ് ഈ സേവനത്തിന് പിന്നിലെന്ന് ഇവര്‍ വ്യക്തമാക്കി. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ എല്ലാ പരിപാടികളിലും ഇവര്‍ പങ്കെടുക്കും. പിരിഞ്ഞുപോയെങ്കിലും ഗവേഷണ കേന്ദ്രത്തിലെ ഏതൊരാവശ്യത്തിനും ഇവര്‍ മുന്‍പിലുണ്‍ണ്ടാകും. വളരെ സന്തോഷത്തോടെയും ആസ്വദിച്ചുമാണ് ഈ ജോലികള്‍ ചെയ്യുന്നത് എന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published.