പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

അമ്പലവയല്‍ : വയനാടിന്റെ പുഷ്പ ഉദ്യാനമായി മാറിയ പൂപ്പൊലിയില്‍ കുട്ടികള്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ആര്‍.എ.ആര്‍.എസ്. വയനാട്ടില്‍ നിന്നും, പുറത്തു നിന്നും എത്തുന്ന വിദ്യാര്‍ത്ഥി സംഘത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഒരു അദ്ധ്യാപകനെ സൗജന്യമായി പ്രവേശിപ്പിക്കും. ഒരാള്‍ക്ക് 30 രൂപയാണ് പ്രവേശന നിരക്ക്. എന്നാല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 15 പേരടങ്ങുന്ന സംഘത്തിന് ഒരു അദ്ധ്യാപകനടക്കം 300 രൂപ മാത്രമാണ് ഈടാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുരാവസ്തു പ്രദര്‍ശനത്തില്‍ പഠനമേഖലകളിലും, സ്വിപ്‌ലൈന്‍, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംങ്ങ് തുടങ്ങിയവയും വിനോദമായും, ഓമന മൃഗങ്ങളും അവര്‍ക്ക് വിസ്മയ കാഴ്ച്ചയാണ്. വയനാട്ടില്‍ നിന്നും പുറത്തു നിന്നുമായി വിവിധ സ്‌ക്കൂളുകളില്‍ നിന്നുമുളള വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം ഇവിടെ എത്തുന്നുണ്ട്. ചൊവ്വാഴ്ച്ച മാത്രം ഏകദേശം ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പൂപ്പൊലിയില്‍ എത്തിയത്. മാനസ്സിക ഉല്ലാസ്സത്തോടൊപ്പം ഒരു പഠനയാത്ര കൂടിയാണ് ഇതെന്ന് ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അദ്ധ്യാപിക വിജയകുമാരി പറഞ്ഞു.

Leave a Reply

Your email address will not be published.