‘പോരട്ടെ പാക്കേജുകള്‍’; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്

‘പോരട്ടെ പാക്കേജുകള്‍’; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്. പോരട്ടെ പാക്കേജുകള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്. ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തകേടുകള്‍ ചൂണ്ടിക്കാട്ടി നേരത്തെയും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്

 ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദമായിരിക്കുന്നത്. ഡിസംബര്‍ 26 നാണ് തൃശൂരിലെ സിപഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രനടത്തിയത്. സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. കേന്ദ്രത്തില്‍ നിന്നെത്തിയ സംഘത്തെ അടിയന്തരമായി സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞല്ല ഇറക്കിയതെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published.