ബല്‍റാമിന് നേരെ കല്ലേറ്: നാളെ യുഡിഎഫ് ഹര്‍ത്താല്‍

ബല്‍റാമിന് നേരെ കല്ലേറ്: നാളെ യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്‌ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തൃത്താലയില്‍ നടക്കുന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തുകയും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.