എം വി ബാലകൃഷ്ണന്‍ സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി

എം വി ബാലകൃഷ്ണന്‍ സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി

കാസര്‍കോട്: സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.കമ്മിറ്റിയില്‍ 7 പേര്‍ പുതുമുഖങ്ങള്‍ ആണ്. മൂന്നുപേര്‍ ഒഴിവായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എം വി ബാലകൃഷ്ണന്‍. ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ രാഷ്ട്രപതിയില്‍ നിന്ന് രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കയ്യൂര്‍ നാപ്പച്ചാല്‍ സ്വദേശിയാണ്.

Leave a Reply

Your email address will not be published.