മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നു

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നു

കൊച്ചി: ലോകം മുഴുവന്‍ മോഹന്‍ലാലിന് കടുത്ത ആരാധകരുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ ഒരു കടുത്ത ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’. ചിത്രം മാര്‍ച്ച് അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. മഞ്ജു വാര്യരാണ് നായിക.

മോഹന്‍ലാല്‍ സിനിമകളിലെ പ്രധാനപ്പെട്ട സംഭാഷണങ്ങളും തമാശകളും കോര്‍ത്തിണക്കിയതാണ് ഈ സിനിമ. ചിത്രത്തില്‍ മോഹന്‍ലാലുണ്ടാകുമോ എന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നില്ല.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തിലെത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരം ഈ ചിത്രത്തിലുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published.