വിടി ബല്‍റാമിനെതിരായ ആക്രമണം; തൃത്താലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

വിടി ബല്‍റാമിനെതിരായ ആക്രമണം; തൃത്താലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

പാലക്കാട്: എകെജി വിവാദത്തില്‍ വിടി ബല്‍റാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം എംഎല്‍എയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടില്‍ പ്രാദേശിക സിപിഎം നേതൃത്വവും ഭയന്ന് പിന്മാറില്ലെന്ന നിലപാടില്‍ ബല്‍റാമും ഉറച്ച് നില്‍ക്കുകയാണ്.

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബല്‍റാമിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒരു പരിപാടിക്കെത്തിയ ബല്‍റാമിനു നേര്‍ക്ക് കല്ലേറും ചീമുട്ടയേറും ഉണ്ടായിരുന്നു. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറും നടത്തിയിരുന്നു. ബല്‍റാമിന്റെ കാറിന്റെ ചില്ലുകളും എറിഞ്ഞുടച്ചിരുന്നു.

Leave a Reply

Your email address will not be published.