സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചു; വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചു; വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും.

ഹെലികോപ്റ്റര്‍ യാത്ര ചെലവ് സിപിഎം വഹിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. വി.ടി.ബല്‍റാം എംഎല്‍എ എകെജിയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യവും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും.

Leave a Reply

Your email address will not be published.