കുളിമുറിയില്‍ വച്ച് പീഡനം പതിവ് ; കിടപ്പറയില്‍ വച്ച് നഗ്‌നതാ പ്രദര്‍ശനവും; ഹോം നഴ്‌സിനുണ്ടായ അനുഭവം ഇങ്ങനെ

കുളിമുറിയില്‍ വച്ച് പീഡനം പതിവ് ; കിടപ്പറയില്‍ വച്ച് നഗ്‌നതാ പ്രദര്‍ശനവും; ഹോം നഴ്‌സിനുണ്ടായ അനുഭവം ഇങ്ങനെ

ലോസ് ആഞ്ചെലെസ്: പരിചരിയ്ക്കാനത്തിയ ഹോംനഴ്‌സിനെ കുളിമുറിയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. മാര്‍വല്‍ കോമിക്‌സിന്റെ സ്ഥാപകരിലൊരാളും സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, വൂള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവുമായ സ്റ്റാന്‍ലിയ്‌ക്കെതിരേയാണ് ലൈംഗിക ആരോപണം. 95കാരനായ സ്റ്റാന്‍ ലീ തന്നെ പരിചരിക്കാന്‍ വീട്ടിലെത്തിയിരുന്ന ഹോം നഴ്‌സുമാരെ ലൈംഗീകമായി ചൂഷ്ണം ചെയ്തുവെന്ന് ആരോപണം.

ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സീയജ് നഴ്‌സിംഗ് കെയര്‍ എന്ന സ്ഥാപനമാണ് സ്റ്റാന്‍ ലീക്ക് നേരെ ലൈംഗീക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 95കാരനായ സ്റ്റാന്‍ലീ കുളിമുറിയില്‍ വച്ച് നഴ്‌സുമാരെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും, ബെഡ്‌റൂമില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നുമാണ് പ്രധാന ആരോപണങ്ങള്‍.

വയോധികനായ ലീയുടെ ഇത്തരം സ്വഭാവ വൈകൃതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തോടെ നഴ്‌സിംഗ് കെയര്‍ സ്ഥാപനം അദ്ദേഹത്തെ പരിചരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് നഴ്‌സിംഗ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ലിയെ കരിവാരിത്തേക്കാനും നഷ്ടപരിഹാരയിനത്തില്‍ കോടികള്‍ തട്ടാനുമുള്ള നഴ്‌സിംഗ് കമ്ബനിയുടെ ശ്രമം മാത്രമാണിതെന്നും സ്റ്റാന്‍ലിയുടെ മാനേജര്‍ പറഞ്ഞു. 50 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് സ്റ്റാന്‍ലിക്കുള്ളത്.

Leave a Reply

Your email address will not be published.