ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്

ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്

ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണതത്ത. 2017 ല്‍ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നവാഗത സംവിധായകന്മാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരുകയാണ്. ആദ്യ സിനിമ തന്നെ മികച്ച അഭിപ്രായം നേടുന്നതോടെ വ്യത്യസ്ത കഥകളുമായി പലരും സിനിമയെ പല പരീക്ഷണങ്ങളും നടത്തുകയാണ്. കോമഡി വേദികളെ ചിരിയുടെ പൂരപ്പറമ്പാക്കുന്ന അവതാരകനും നടനുമായ രമേഷ് പിഷാരടി സംവിധാനത്തിലും ഒരു പരീക്ഷണം നടത്താനൊരുങ്ങുകയാണ്. പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമുടെ പൂജ ചടങ്ങുകള്‍ ഇന്നലെ കഴിഞ്ഞിരിക്കുകയാണ്.

ചിത്രത്തിലെ നായകന്‍ ജയറാമാണ്. മൊട്ടത്തലയും കുടവയറുമുള്ള വേഷത്തിലാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പിഷാരടി തന്നെ പുറത്ത് വിട്ടിരുന്നു. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വ്വതിചേച്ചി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന് പറഞ്ഞാണ് താരം വീഡിയോ പുറത്ത് വിട്ടത്.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നതിനൊപ്പം ഹരി പി നായരിനൊപ്പം ചേര്‍ന്ന പിഷാരടി സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനാണ് സിനിമയിലെ മറ്റൊരു നായകന്‍. എന്നാല്‍ കുഞ്ചാക്കോയുടെ കഥാപാത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ താരം രാഷ്ട്രീയക്കാരനാവുമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും ജയറാമിനുമൊപ്പം മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.