സഹോദരി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് യുവതിക്ക് ഊരുവിലക്ക്

സഹോദരി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് യുവതിക്ക് ഊരുവിലക്ക്

ഹൈദരാബാദ്: സഹോദരി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് യുവതിക്ക് ഊരുവിലക്ക്. കഴിഞ്ഞ ആറ് മാസമായി യുവതി ഊരുവിലക്കും സാമൂഹ്യ ബഹിഷ്‌കരണവും നേരിടുകയാണ്. തെലങ്കാനയിലെ നവാബ്‌പേട്ട് വില്ലേജിലാണ് സംഭവം. ഗൂണ്ട്‌ല സമുദായക്കാരിയായ ജ്യോതിയുടെ സഹോദരി ലത എസ്.സി സമുദായമായ മഡിഗ ജാതിക്കാരനെ വിവാഹം കഴിച്ചിരുന്നു. സാമുദായികമായ എതിര്‍പ്പുകള്‍ മറികടന്നാണ് ലത വിവാഹം കഴിച്ചത്.

ഭര്‍ത്താവുമായി പിരിഞ്ഞ ലത കഴിഞ്ഞ ആറ് മാസമായി ജ്യോതിക്കൊപ്പം താമസിച്ചു വരികയാണ്. ദളിത് സമുദായക്കാരനെ വിവാഹം കഴിച്ച സഹോദരിക്ക് അഭയം നല്‍കിയതിനെ തുടര്‍ന്നാണ് മറ്റ് സുദായാംഗങ്ങള്‍ ഊരുവിലക്ക് കല്‍പ്പിച്ച് ജ്യോതിക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സമുദായ നേതാക്കള്‍ക്കെതിരെ ജ്യോതി വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കി. ജ്യോതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published.