മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സേവനമനുഷ്ഠിച്ചവരേയും മുസ്ലിം ലീഗ് ആദരിച്ചു

മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സേവനമനുഷ്ഠിച്ചവരേയും മുസ്ലിം ലീഗ് ആദരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ വാര്‍ഡിലെ മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സേവനമനുഷ്ഠിച്ചവരേയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. മത പണ്ഡിതനും മംഗളൂരു- ചെമ്പിരിക്ക ഖാസിയുമായ ത്വാഖ അഹ് മദ് മൗലവി, റിട്ട. ഡെപ്യൂട്ടി കളക്ടര്‍ ടി.എ. മുഹമ്മദലി ബഷീര്‍, ടി.എ. കുഞ്ഞാമദ് മാസ്റ്റര്‍, ഡോ. ടി.എ. മഹ് മൂദ്, യുവ പണ്ഡിതന്‍ ഖലീല്‍ ദാരിമി, പ്രശസ്ത കവി പി.എസ്. അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആദരിച്ചത്.

എ. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. എ.എം.കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇഖ്ബാല്‍ ടി.എം, എല്‍.എ. മഹ് മൂദ് ഹാജി, കെ.എം. അബ്ദുര്‍ റഹ്മാന്‍, അഷ്റഫ്, അഡ്വ. വി.എം. മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, ഹമീദ് ബെദിര, അമാനുല്ല അങ്കാര്‍, അഹ്മദ് ഹാജി അങ്കോല, ഷാഫി ടി.എച്ച്, നവാസ് അല്‍ ഫ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും എന്‍.എ. അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.