2017ലെ മികച്ച മലയാള സിനിമാഗാനങ്ങളുമായി മ്യൂസിക്247

2017ലെ മികച്ച മലയാള സിനിമാഗാനങ്ങളുമായി മ്യൂസിക്247

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ‘ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017’ എന്ന മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ നാല്‍പ്പത്തിനാലെണ്ണമാണ് ഇതിലുള്ളത്. എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഒരു മെക്‌സിക്കന്‍ അപാരത, ആദം ജോണ്‍, ഉദാഹരണം സുജാത, രാമന്റെ ഏദന്‍തോട്ടം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വളരെ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്247 ആയിരുന്നു.

ലൈലാകമേ (എസ്ര), ഈ കാറ്റ് (ആദം ജോണ്‍), നോക്കി നോക്കി (ജോമോന്റെ സുവിശേഷങ്ങള്‍), തീയാമ്മേ (അങ്കമാലി ഡയറീസ്), എന്താവോ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ടപ്പ് ടപ്പ് (പുളളിക്കാരന്‍ സ്റ്റാറാ), ഒഴുകിയൊഴുകി (ഒരു സിനിമാക്കാരന്‍), കടവത്തൊരു തോണി (പൂമരം), നാല് കൊമ്പുള്ള കുഞ്ഞാന (പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്), ഇവളാരോ (ഒരു മെക്‌സിക്കന്‍ അപാരത), അരികില്‍ ഇനി ഞാന്‍ വരാം (ആദം ജോണ്‍), ഒരു കാവളം പൈങ്കിളി (പുളളിക്കാരന്‍ സ്റ്റാറാ), സുന്നത്ത് കല്യാണം (ആന അലറലോടലറല്‍) എന്നീ ഗാനങ്ങള്‍ റിലീസിന്റെ ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് വ്യൂസ് നേടി.

ലൈലാകമേ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 10 ലക്ഷം വ്യൂസ് നേടി ഈ കാറ്റ് ഒരു ദിവസത്തിനുള്ളില്‍ 6 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബില്‍ വൈറലായി എന്താവോ ഒരു ദിവസത്തിനുള്ളില്‍ 5 ലക്ഷം വ്യൂസ് നേടി കടവത്തൊരു തോണി ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലധികം വ്യൂസുമായി വൈറലായി ഒരു കാവളം പൈങ്കിളിയും കണ്ണിലെ പൊയ്കയും ഒരു ദിവസത്തിനുള്ളില്‍ 3 ലക്ഷത്തിലധികം വ്യൂസ് നേടിടപ്പ് ടപ്പ്, അരികില്‍ ഇനി ഞാന്‍ വരാം, ഇവളാരോ എന്നീ ഗാനങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം വ്യൂസുകള്‍ ലഭിച്ചു ഒഴുകിയൊഴുകി 24 മണിക്കൂറുകള്‍ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ് നേടി സുന്നത്ത് കല്യാണം യൂട്യൂബില്‍ തരംഗമായി 20 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസ് നേടി തീയാമ്മേയും നാല് കൊമ്പുള്ള കുഞ്ഞാനയും 24 മണിക്കൂറുകള്‍ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി

മലയാളികളെ ശ്രുതിമാധുര്യം കൊണ്ട് ആസ്വദിപ്പിച്ച ഏകയായി നീ (കാറ്റ്), കിളിവാതിലിന്‍ (പുളളിക്കാരന്‍ സ്റ്റാറാ), മാവിലക്കുടില്‍ രാമന്റെ ഏദന്‍തോട്ടം, ദോ നൈന (അങ്കമാലി ഡയറീസ്), കസവു ഞൊറിയുമൊരു പുലരി (ഉദാഹരണം സുജാത), ഏതേതോ സ്വപ്നമോ (അവരുടെ രാവുകള്‍ ), ഞാനും നീയും (തീരം), നനവേറെ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ജാനാഹ് മേരി ജാനാഹ് (കാപ്പുചീനോ) എന്നീ ഗാനങ്ങളും ജനശ്രദ്ധ നേടി.

മ്യൂസിക്247 ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017 വീഡിയോ ഗാനങ്ങള്‍ കാണുവാന്‍: https://www.youtube.com/watch?v=vG-TlcAwITE

മ്യൂസിക്247നെ കുറിച്ച്:

കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.

Leave a Reply

Your email address will not be published.