വിഷപാമ്പില്‍ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു

വിഷപാമ്പില്‍ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു

സിഡ്‌നി : വിഷപാമ്പില്‍ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലാണ് സംഭവം. വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടു വീടിന്റെ പിന്‍ഭാഗത്തേക്ക് പോയപ്പോള്‍ നായയുടെ വായില്‍ പാമ്പിരിക്കുന്നത് യുവാവ് കണ്ടത്. നായയുടെ വായില്‍ നിന്നും പാമ്പിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ 24കാരനായ ഉടമയുടെ വിരലില്‍ പാമ്പ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പിനങ്ങളില്‍ ഒന്നായ ഓസ്‌ട്രേലിയന്‍ ബ്രൗണ്‍ സ്‌നേക്കാണ് യുവാവിനെ കടിച്ചതെന്ന് ആശുപത്രി അധികൃതാര്‍ പറയുന്നു.

Leave a Reply

Your email address will not be published.