എകെജിക്കെതിരായ പരാമര്‍ശം ; വി ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം

എകെജിക്കെതിരായ പരാമര്‍ശം ; വി ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം

തിരുവനന്തപുരം: എകെജിയ്‌ക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തിനു ഉപയോഗിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കാനാണ് ആഹ്വാനം.

നേരത്തെ, സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിച്ചിരുന്നു.

#blackday, #balramlies, #balramshouldapologize തുടങ്ങിയ ഹാഷ്ടാഗുകള്‍ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റികൊണ്ടാണ് ബല്‍റാമിനെതിരെയുള്ള പ്രതിഷേധം.
Dailyhunt

Leave a Reply

Your email address will not be published.