നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടി, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും; ജ.കുര്യന്‍ ജോസഫ്

നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടി, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും; ജ.കുര്യന്‍ ജോസഫ്

കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കാളിയായത് ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനണെന്നും, അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും, ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷയെന്നും ജ.കുര്യന്‍ ജോസഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജ.കുര്യന്‍ ജോസഫ് അടക്കം നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave a Reply

Your email address will not be published.