പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാസര്‍കോട് സ്വദേശിയുടെ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു. കാസര്‍കോട് എടച്ചാക്കൈ സ്വദേശി യു.പി.വി. പ്രമോദിന്റെ ഉടമസ്ഥതയില്‍ കൊറ്റി മേല്‍പ്പാലത്തിനുസമീപത്തെ പെരുമാള്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കംപ്രസര്‍ മെഷീന്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, രണ്ട് വീപ്പ ഓയില്‍ തുടങ്ങിയവ കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published.