കര്‍ണാടകയില്‍ ബസ് അപകടം; എട്ടു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ ബസ് അപകടം; എട്ടു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

ഹാസന്‍: കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30-ന് ഹാസനിലെ അഗ്രിക്കള്‍ച്ചറല്‍ കോളജിനു സമീപമായിരുന്നു അപകടം.

43 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നു ധര്‍മശാലയിലേക്ക് പോയ വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ശാന്തിഗരെയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.

ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍ (58) എന്നിവരടക്കം എട്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് സാരമായി പരുക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.