റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപടര്‍ന്നു

റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപടര്‍ന്നു

ഫാഷന്‍ ഷോയില്‍ റാംപ് വാക്കിനിടെ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. ഈജിപ്റ്റിലാണ് സംഭവം. പരമ്പരാഗത വേഷവിധാനവുമായെത്തിയ മോഡലിന്റെ തലയില്‍ വച്ചിരുന്ന കിരീടത്തിനാണ് തീപിടിച്ചത്. തൂവലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇതിലേക്ക് റാംപില്‍ തന്നെ നിന്നിരുന്ന ഒരു പുരുഷ മോഡലുമാര്‍ ഭടന്മാരുടെ വേഷത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഇതില്‍ നിന്നുമാണ് നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്റെ ഒരു ഭാഗത്ത് തീപിടിച്ചത്. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയില്‍ നിന്നും അത് എടുത്തുമാറ്റുകയും ചെയ്തു. സംഭവത്തില്‍ മോഡലിന് പൊള്ളലേറ്റിട്ടില്ല.

Leave a Reply

Your email address will not be published.