ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ലക്‌നോ: ഉത്തര്‍പ്രദേശ് ഷാംലിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഷാംലിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്നു ഷാംലിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.

Leave a Reply

Your email address will not be published.