സാമൂഹിക നേതാവിനെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

സാമൂഹിക നേതാവിനെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

മംഗളൂരു: ഉള്ളാള്‍ മേഖലയിലെ ഗ്യാങ് ലീഡറും എന്‍.എസ്.യു(ഐ) നേതാവുമായിരുന്ന ഇല്ല്യാസിനെ(32) അഞ്ജാതര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കട്ടിപ്പാടിയിലെ അപ്പാര്‍ട്ടുമെന്റില്‍ ശനിയാഴ്ച രാവിലെ ഒമ്ബതോടെയാണ് അക്രമം നടന്നത്. വീടിന്റെ വാതിലില്‍ മുട്ടിവിളിച്ച രണ്ട് യുവാക്കള്‍ ഇല്ല്യാസിന്റെ ഭാര്യാമാതാവ് വാതില്‍ തുറന്നയുടന്‍ അതിക്രമിച്ച് അകത്തുകയറുകയായിരുന്നു.

തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഇല്ല്യാസിനെ മാരകമായി പരുക്കേല്‍പ്പിച്ച് അക്രമികള്‍ സ്ഥലംവിട്ടു. കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊല്ലപ്പെട്ട കേസിലെ പ്രതി പിങ്കി നവാസിന്റെ കൂട്ടാളിയാണ് ഇല്ല്യാസ്.

Leave a Reply

Your email address will not be published.