ധോണിയെത്തി; അതും സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന്

ധോണിയെത്തി; അതും സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന്

മുംബൈ: ടെസ്റ്റില്‍ നിന്നും വിരമിച്ച മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്. ധോണിയുടെ ഇപ്പോഴത്തെ മുഖ്യ ഹോബി മകള്‍ സിവയ്‌ക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. മലയാളത്തില്‍ പാട്ടുപാടി മലയാളികളെ കയ്യിലെടുത്ത സിവ അച്ഛനേക്കാള്‍ സ്റ്റാറാണിപ്പോള്‍.

ആദ്യ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിക്കൊപ്പമാണ് സിവ സ്റ്റാറായത്. പിങ്കും വൈറ്റും ഇടകലര്‍ന്ന വേഷത്തിനൊപ്പം തലയില്‍ ചെറിയ കിരീടം ചൂടിയാണ് സിവ കൊച്ചു സ്‌കൂളിലെത്തിയത്. സിവയുടെ സ്‌കൂള്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിവയെ മടിയിലിരുത്തി ധോണി മറ്റു കുട്ടികളുമായും കൂട്ടുകൂടുന്നതും വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published.