ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍; അഭിഭാഷകര്‍ക്കായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു

ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍; അഭിഭാഷകര്‍ക്കായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അഡ്വ.സി.കെ ശ്രീധരന്റെ അഭിഭാഷക വൃത്തിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് അഭിഭാഷകര്‍ക്കായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കോ ലീഗല്‍ ആസ്പക്ടസ് ഓഫ് ഇന്‍ജൂറിസ് എന്ന വിഷയത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ് ഗോപാലകൃഷ്ണന്‍ ക്ലാസ് എടുത്തു. ചടങ്ങില്‍ മജിസ്‌ട്രേട്ടായി ചുമതലയേറ്റ സി കെ മണികണ്ഠനെ ആദരിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.ടി.കെ സുധാകരന്‍ അധ്യക്ഷനായി, അഡ്വ.എം.സി ജോസ്, എന്‍.രാജ് മോഹന്‍, എന്നിവര്‍ സംസാരിച്ചു. അഡ്വ.പി കെ ചന്ദ്രശേഖരന്‍ സ്വാഗതവും ടി കെ അശോകന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.