ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: ബസിനകത്ത് വെച്ച് ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെറുപുഴ- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിനായക ബസ് ഉടമ എല്‍ വി ടെമ്പിളിന് സമീപത്ത് താമസിക്കുന്ന അനന്തനെ(60)യാണ് ഇതേ ബസിന്റെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ബസ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ബസ്റ്റാന്‍ഡിനകത്ത് നിര്‍ത്തിയിട്ട ബസില്‍ പിറകിലെ സീറ്റിലിരിക്കുകയായിരുന്ന അനന്തനെ ഒരു പ്രകോപനവുമില്ലാതെ ഡ്രൈവര്‍ അനന്തനായ്ക്ക് മര്‍ദ്ദിക്കുകയായിരുന്നു. കൈ കൊണ്ട് മുഖത്ത് ആഞ്ഞു കുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ അനന്തന്‍ ബസിനകത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കണ്ണട തെറിച്ച് വീഴുകയും മുഖത്ത് പരിക്കേല്‍ക്കുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ബസ് തൊഴിലാളികള്‍ ഉടന്‍ തന്നെ അനന്തനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.