സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തിനെതിരെ കേസ്

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: സ്‌കൂള്‍ ഓഫീസ് മുറിയില്‍ കയറി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക യും ചെയ്ത ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ അനിതകുമാരിയുടെ പരാതിയില്‍ ആറങ്ങാടിയിലെ റാഷിദ്, ആബിദ് മറ്റു കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പഠനത്തിനിടയില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നുവത്രേ. ഇത് കണ്ട ക്ലാസ് ടീച്ചര്‍ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രിന്‍സിപ്പാളെ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ക്ലാസ് കഴിഞ്ഞ് പോകുന്ന സമയം വിദ്യാര്‍ത്ഥി മൊബൈല്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രിന്‍സിപ്പാള്‍ കൊടുത്തില്ല. പിറ്റേ ദിവസം കുട്ടിയെയും കൂട്ടി സ്‌കൂളിലെത്തിയ ഉമ്മ പ്രിന്‍സിപ്പാളോട് മൊബൈല്‍ ആവശ്യപ്പെട്ടുവെങ്കിലും കോഴ്‌സ് കഴിയാതെ മൊബൈല്‍ തിരിച്ചു നല്‍കില്ലെന്ന് പറഞ്ഞ് ഇവരെ പറഞ്ഞ് വിടുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ ഓഫീസ് മുറിയില്‍ കയറി പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തിയത്.

Leave a Reply

Your email address will not be published.