സുപ്രീം കോടതിയിലെ പ്രതിസന്ധി: പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍

സുപ്രീം കോടതിയിലെ പ്രതിസന്ധി: പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ കലാപം പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതിയെ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യം. ജുഡീഷറിയിലെ ഭിന്നതകള്‍ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

പൊതുജനങ്ങള്‍ക്കു മുമ്ബില്‍ വിഴുപ്പലക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. കാമറക്കു മുന്നലെത്തിയാല്‍ സ്ഥാപനം തന്നെ ദുര്‍ബലപ്പെടും. ജുഡീഷ്യറിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ആരും ശ്രമിക്കരുത്. രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അടിയുറച്ച വിശ്വാസമാണുള്ളതെന്നും മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഒഴികെ 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ചര്‍ച്ചകള്‍ക്ക് തയാറായെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരെയും കാണും. ഒടുവില്‍ ചീഫ് ജസ്റ്റീസുമായും ചര്‍ച്ച നടത്തും. ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

Leave a Reply

Your email address will not be published.