വി ടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി

വി ടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി

പാലക്കാട്: തൃത്താല എം എല്‍ എ വി ടി ബല്‍റാമിന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. സിപിഎം തെറ്റുതിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃത്താലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. എ കെ ജിയെ വിമര്‍ശിച്ചതിനെതിരെ സൈബര്‍ അറ്റാക്ക് നേരെയിടേണ്ടി വന്ന എം എല്‍ എ യാണ് വി ടി ബല്‍റാം.

Leave a Reply

Your email address will not be published.