മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

മൊഗ്രാല്‍ പുത്തൂര്‍:തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബി ഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു. എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ ഏര്‍പ്പെടുത്തിയ അനുമോദനം പെരിയെടുക്കയില്‍ നടന്ന ബദ്രിയ മജ്‌ലിസില്‍ അസ്സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഉസ്മാന്‍ മുസ്ലിയാര്‍,സഈദ് സഅദി,അബ്ദുല്‍ റസ്സാഖ് സഖാഫി, മുസ്ത്തഫ ഹനീഫി, പയ്യക്കി മുഹമ്മദ് ഹാജി,സ്വാലിഹ് ജൗഹരി, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.