ദേശീയ യുവജന വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി

ദേശീയ യുവജന വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി

പട്‌ല: പട്‌ല യൂത്ത് ഫോറവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ യുവജന വാരാചരണ പരിപാടികളുടെ തുടക്കം സൗജന്യ പി എസ് സി റെജിസ്‌ട്രേഷന്‍ ക്യാമ്പിലൂടെ ആരംഭിച്ചു. നെഹ്‌റു യുവകേന്ദ്ര യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്റ് പോലീസ് കാഡറ്റ് കോര്‍ഡിനേറ്റര്‍ ഇല്ല്യാസ് മാഷ് യുവജന ദിന സന്ദേഷം നല്‍കി. വാര്‍ഡ് മെമ്പര്‍ മജീദ്, ലൈബ്രറി അംഗം മുഹമ്മദ് ഷാഫി , മുര്‍ഷിദ സുല്‍ത്താന, ലത്തീഫ്, ജാസിര്‍ സംസാരിച്ചു. ഷാഫി, അനസ്, സബാഹ്, സുബൈര്‍, നിഹാല്‍, ഫൈസല്‍, അനസ് പട്‌ല, മുബഷിര്‍,യൂനുസ്,അജ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്, സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, ബോധവത്കരണ ക്ലാസ്,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.