ഇത് ജന്മസാഫല്യം: കന്നി മാളികപ്പുറമായി കേരളത്തിന്റെ വാനമ്പാടി സന്നിധാനത്ത്

ഇത് ജന്മസാഫല്യം: കന്നി മാളികപ്പുറമായി കേരളത്തിന്റെ വാനമ്പാടി സന്നിധാനത്ത്

സന്നിധാനം: കന്നി മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി കേരളത്തിന്റെ സ്വന്തം വാനമ്പാടി. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്. മലയാളികളുടെ പ്രിയ ഗായിക കെ.എസ് ചിത്ര ശബരിമലയില്‍ എത്തിയത് വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് .

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്. പമ്പയില്‍ നിന്ന് ഡോളിയില്‍ വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published.