കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: എം.ടി.രമേഷ്

കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: എം.ടി.രമേഷ്

പൊയിനാച്ചി: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് ആവശ്യപ്പെട്ടു. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി അമ്മകൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിയാല്‍ മാത്രമേ തെളിയിക്കപ്പെടാത്ത ദുരൂഹ മരണങ്ങള്‍ പുറത്തു വരുകയുള്ളു. നീതി നിഷേധിക്കപ്പെട്ട് വേട്ടയാടപ്പെടുന്ന വേട്ടക്കാര്‍ക്കൊപ്പമാണ് സംസ്ഥാന ഭരണകൂടം. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന സിപിഎം സര്‍ക്കാറിനുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനോ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ല. ജില്ലയിലെ പോലീസിനെ നിയന്ത്രിക്കുന്ന സിപിഎം അവരുടെ ശക്തി കേന്ദ്രങ്ങള്‍ എന്നവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവണം.

പാവപ്പെട്ട ജനങ്ങളുടെ നീതി നിഷേധത്തെ ബിജെപി ചോദ്യം ചോയ്യുമ്പോള്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പെന്ന് പറയാന്‍ സിപിഎമ്മിന് എന്ത് ധാര്‍മ്മിക അവകാശമാണുള്ളത്. ബിജെപി ഉന്നയിക്കുന്നകാര്യങ്ങള്‍ക്ക് പൊതുജനമദ്ധ്യത്തില്‍ മറുപടി പറയാന്‍ സിപിഎം തയ്യാറാവേണ്ടി വരും. പോലീസിനെ സിപിഎം നിയന്ത്രിക്കുന്നതുകൊണ്ടാണ് ഇവിടെ കൊലപാതകങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നതെന്നും എം.ടി.രമേഷ് പറഞ്ഞു. യോഗത്തില്‍ ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍,സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ തച്ചങ്ങാട് ബാലകൃഷ്ണന്‍, എം.എം.ഗോപി, ബി.രവീന്ദ്രന്‍, മണ്ഡലം ജന.സെക്രട്ടറി ജയകുമാര്‍ മാനടുക്കം, ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട്, പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ലോകേഷ് ബട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ് സ്വാഗതവും പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടക്കനി നന്ദിയും പറഞ്ഞു. ദേവകി അമ്മയുടെ സഹോദരങ്ങളായ കുഞ്ഞമ്മ, രാമന്‍, വിജയന്‍ മക്കളായ ശ്രീധരന്‍, വിജയന്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.