കൂട്ട ബലാത്സംഗത്തിനിരയായ യുവതി തീകൊളുത്തി ജീവനൊടുക്കി

കൂട്ട ബലാത്സംഗത്തിനിരയായ യുവതി തീകൊളുത്തി ജീവനൊടുക്കി

കാണ്‍പൂര്‍: അയല്‍വാസികളായ സഹോദരങ്ങള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയയ 17കാരി തീകൊളുത്തി ജീവനൊടുക്കി. ഹമിര്‍പൂരില്‍ ഞായറാഴ്ചയാണ് സംഭവം. പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയം സഹോദരങ്ങള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കടക്കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. 22കാരനായ സുനില്‍ രാജ്പുത്, 19കാരനായ സോനു രാജ്പുത് എന്നിവരാണ് പ്രതികള്‍ എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡനത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവ സമയം പെണ്‍കുട്ടിയുടെ പിതാവ് ജോലി സ്ഥലത്തും മാതാവ് അവരുടെ മാതാപിതാക്കളെ കാണുവാന്‍ പോയിരിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാള്‍ പിടിയിലായി. രണ്ടാം പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു

Leave a Reply

Your email address will not be published.