വിദ്യാഭ്യാസ അവകാശം 18 വയസുവരെയാക്കണം : കേരളം

വിദ്യാഭ്യാസ അവകാശം 18 വയസുവരെയാക്കണം : കേരളം

ന്യൂഡല്‍ഹി: 18 വയസുവരെയുള്ളവര്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നു കേരളം. ഈ രീതിയില്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കേരളം ആവശ്യപ്പെട്ടു. ദില്ലി വിജ്ഞാന്‍ ഭവനില്‍ നടന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍(സിഎബിഇ) യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണു വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കേരളത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്നു പൂര്‍ണമായി പിന്മാറണമെന്നു മന്ത്രി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗം പൊതുമേഖലയില്‍ത്തന്നെയായിരിക്കണം. ജനാധിപത്യ – മതനിരപേക്ഷവും പാര്‍ശ്വവത്കരണം ഇല്ലാത്തതുമാകണം വിദ്യാഭ്യാസ രംഗം. ഈ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസമെന്ന ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ പണം കേന്ദ്രം കണ്ടെത്തണം.

വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം ജിഡിപിയുടെ ആറു ശതമാനമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിവഴി വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കേരളം ശ്രമം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.