ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ ; എക്‌സ്‌ഷോറൂം വില 37,400 രൂപ

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ ; എക്‌സ്‌ഷോറൂം വില 37,400 രൂപ

ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. 37,400 രൂപയാണ് പുതിയ ഹീറോ എച്ച്എഫ് ഡൊണ്‍ കമ്മ്യൂട്ടര്‍ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡൊണിന് നല്‍കിയിരിക്കുന്നത്.

എന്തായാലും പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്എഫ് ഡൊണിന്റെ ഒരുക്കം. 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.
8 bhp കരുത്തും 8 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. പഴയ സില്‍വര്‍ ക്രോമിന് പകരം ബ്ലാക്ഡ്ഔട്ട് തീമാണ് ഘടകങ്ങള്‍ക്ക് ഹീറോ നല്‍കുന്നത്.

എഞ്ചിന്‍, വീലുകള്‍, ഡ്രമ്മുകള്‍, എക്‌സ്‌ഹോസ്റ്റ്, ലെഗ് ഗാര്‍ഡ്, ഫോര്‍ക്ക് എന്നിവയില്‍ ബ്ലാക്ഡ്ഔട്ട് തീമാണ് ഒരുങ്ങുന്നതും. ലളിതമാര്‍ന്ന ഡീക്കലുകളും പുതിയ എച്ച്എഫ് ഡൊണിന്റെ വിശേഷമാണ്.

Leave a Reply

Your email address will not be published.