അഗ്‌നി-5 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അഗ്‌നി-5 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഡീഷ: ആണവ വാഹക ശേഷിയുള്ള അഗ്‌നി-5 ഭൂതല ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 9.53നായിരുന്നു പരീക്ഷണം. 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ളതാണ് മിസൈലിന് 50 ടണ്‍ ആണ് ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള അണ്വായുധങ്ങള്‍ യുദ്ധമുഖത്ത് എത്തിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.

അഗ്‌നി ശ്രേണിയില്‍ പെടുന്ന ദീര്‍ഘദൂര മിസൈലാണിത്. അഞ്ചാമത്തെ പരീക്ഷണവുമാണ് ഇന്ന് നടന്നത്. 2012 ഏപ്രില്‍ 19നായിരുന്നു ആദ്യ പരീക്ഷണം. 2013, 2015, 2016 വര്‍ഷങ്ങളില്‍ മൂന്നു പരീക്ഷണങ്ങളും നടന്നു.

Leave a Reply

Your email address will not be published.