വയനാട് പുഷ്പകൃഷിയുടേയും സുഗന്ധ നെല്‍വിത്തിനങ്ങളുടേയും മാതൃക കേന്ദ്രമാക്കും

വയനാട് പുഷ്പകൃഷിയുടേയും സുഗന്ധ നെല്‍വിത്തിനങ്ങളുടേയും മാതൃക കേന്ദ്രമാക്കും

വയനാട് :അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ ആദിമുഖ്യത്തില്‍ ജനുവരി ഒന്നു മുതല്‍ പതിനെട്ടു വരെ നടത്തപ്പെടുന്ന അന്ത:രാഷ്ട്ര പുഷ്പഫല സസ്യ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന ഫലസസ്യത്തിന് വെള്ളമൊഴിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പുഷ്പകൃഷി വികസനത്തിനു വേണ്ടി കേന്ദ്രത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടു.

വയനാട് പുഷ്പകൃഷിയുടേയും സുഗന്ധ നെല്‍വിത്തിനങ്ങളുടേയും മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു ‘നിദ്ദിഷ്ഠ കാര്‍ഷിക കോളേജ് ഉടനെ ആരംഭിക്കുമെന്നും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. അന്യം നിന്നുപോയ ചെറു ധാന്യ കൃഷി തിരികെ കൊണ്ടുവരും. ഓര്‍ക്കിഡ് കൃഷി സംബന്ധിച്ച ശില്‍പശാല മാര്‍ച്ച് മാസത്തില്‍ നടത്തും.

അടുത്ത വര്‍ഷവും ഇതേ തീയതികളില്‍ പൂപ്പൊലി കൂടുതല്‍ മികവോടെ നടത്തും. ഡോ.രാജേന്ദ്രന്‍ എ.ഡി.ആര്‍ സ്വാഗത പ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്തു പ്രസിഡന്റുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. പ്രദര്‍ശന സംഘാടനവുമായി. സഹകരിച്ചവരെ അനുമോദിച്ചു’. വൈകിട്ട് കലാപരിപാടികളോടെ പ്രദര്‍ശനം സമാപിക്കും

Leave a Reply

Your email address will not be published.