എം .എസ് .എഫ് ലീഡേഴ്സ് മീറ്റും അനുമോദനവും സംഘടിപ്പിച്ചു

എം .എസ് .എഫ് ലീഡേഴ്സ് മീറ്റും അനുമോദനവും സംഘടിപ്പിച്ചു

കാസറഗോഡ് : എം .എസ് .എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്സ് മീറ്റിനോട് അനുബന്ധിച്ച് വാര്‍ഷിക കൗണ്‍സിലും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സ്വീകരണവും ശിശുദിനത്തില്‍ നടത്തിയ നിറക്കൂട്ട് ചിത്ര രചന മത്സരത്തിലെ വിജയകള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സമര്‍പ്പിച്ചു. മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ എം എസ് എഫ് സംസ്ഥാന ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ ഉല്‍ഘടനം ചെയ്തു . ചിത്ര രചന വിജയകളെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി കമറുദീന്‍ അനുമോദിച്ചു. തുടര്‍ന്ന് നടന്ന മീറ്റില്‍ ബഷീര്‍ വെള്ളിക്കോത്ത് സംഘടന ക്ലാസ് കൈകാര്യം ചെയ്തു . ജില്ലാ ജനറല്‍ സെക്രട്ടറി സി ഐ ഹമീദ് സ്വാഗതം പറഞ്ഞു. എം .എസ് മുഹമ്മദ് കുഞ്ഞി , മുനീര്‍ ഹാജി ,വി.പി അബ്ദുള്‍ ഖാദര്‍, കെ മുഹമ്മദ് കുഞ്ഞി , അസീസ് മരിക്ക ,അഷ്റഫ് എടനീര്‍, ഹാഷിം ബംബ്രാണ, അസീസ് കൊളത്തൂര്‍, ഉസാം പള്ളങ്കോട് ,ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം ,മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ,അസറുദീന്‍ എതിര്‍ത്തോട്, ആസിഫ് ഉപ്പള ,ഖാദര്‍ ആളൂര്‍ ,നഷാത് പരവനടുക്കം, റമീസ് ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.