റിപ്പബ്ലിക് ദിനാചരണം: കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

റിപ്പബ്ലിക് ദിനാചരണം: കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് നിര്‍ദേശപ്രകാരം കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 20 മുതല്‍ 30 വരെ അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സാധാരണ സുരക്ഷാപരിശോധനയ്ക്ക് പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്ബുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ ആവശ്യമായ സമയക്രമീകരണം നടത്തണം. സാധുതയില്ലാത്ത ടിക്കറ്റുകളുമായി എത്തുന്ന യാത്രക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.